അഞ്ചാലുംമൂട് : തൃക്കരുവാ ഗ്രാമ പഞ്ചായത്തിലെ അഷ്ടമുടി വടക്കേകരയിൽ സംസ്ഥാന സർക്കാർ - ഫിഷറീസ് വകുപ്പിൻ്റെ കീഴിൽ ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്തിൻ്റെ സംയോജിത പരിപാലനവും മത്സ്യവിത്ത് നിക്ഷേപവും പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ നിർവ്വഹിച്ചു. ഇതിൻ്റെ ഭാഗമായി കായലിൽ മൂന്ന് ലക്ഷം കാര ചെമ്മീൻ നിക്ഷേപിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർ ബി. ജയന്തിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സുഹൈർ, ഗ്രാമ പഞ്ചായത്ത് മെമ്പറന്മാരായ അജ്മീൻ. എം, സലീന ഷാഹുൽ, ദിവ്യാഷിബു, സുജിത്ത്, എഫ്.ഇ.ഒ തസ്നീമ അക്വാകൾച്ചർ പ്രൊമോട്ടർ ഷിബു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments