പി വി കൃഷ്ണകുമാറിനെതിരെ സഹകരണസംഘം ജീവനക്കാരിയാണ് പീഡന പരാതി നല്‍കിയത്. പരാതിയില്‍ എടക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
ഇതേത്തുടര്‍ന്ന് പൊലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇയാള്‍ പിന്നീട് തിരുപ്പതിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എടക്കാട് നിന്നുള്ള പൊലീസ് സംഘം ബംഗളൂരുവിലെത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
താന്‍ തിരുപ്പതിയിലുണ്ടെന്ന വിവരം പൊലീസ് അറിഞ്ഞതായി മനസിലാക്കിയ പ്രതി വളരെപ്പെട്ടെന്ന് ബംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഈ വിവരവും മനസിലാക്കിയ പൊലീസ് തന്ത്രപരമായാണ് ഇയാളെ കുടുക്കിയത്.
അറസ്റ്റിനായി കര്‍ണാടക പൊലീസും കേരള പൊലീസിനെ സഹായിച്ചു. പ്രതിയെ അല്‍പ സമയത്തിനകം എടക്കാടേക്ക് കൊണ്ടുവരും. കണ്ണൂരിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷന്‍ കൂടിയായിരുന്നു പി വി കൃഷ്ണകുമാര്‍. പീഡന പരാതി ഉയര്‍ന്നിട്ടും ഇയാള്‍ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും രാജിവച്ചിരുന്നില്ല.
0 Comments