കാക്കനാട് വാഴക്കാലയില്‍ മാരക രാസലഹരി മരുന്നുമായി ട്രാന്‍സ്‌ജെഡര്‍ പിടിയില്‍. ചേര്‍ത്തല കുത്തിയതോട് സ്വദേശി ദീക്ഷ(ശ്രീരാജ്) ആണ് പിടിയിലായത്. ഇവരില്‍ നിന്ന് പാര്‍ട്ടി ഡ്രഗ്ഗ് ' എന്ന വിളിപ്പേരുള്ള8.5 ഗ്രാം മെതലിന്‍ ഡയോക്സി മെത്താഫിറ്റമിനാണ് കണ്ടെത്തിയത്. ഗോവ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സുഹൃത്തുക്കള്‍ വഴിയാണ് ദക്ഷ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്നാണ് എറണാകുളം റേഞ്ച് എക്സൈസിന്റെ നിഗമനം.
പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകള്‍ തുടങ്ങി ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന സ്ഥലങ്ങളില്‍ മയക്ക് മരുന്ന് എത്തിച്ച് കൊടുക്കുകയാണ് പതിവ്. ഇടനിലക്കാര്‍ വഴിയാണ് ഇടപാട്. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ ഓരോ ദിവസവും വ്യത്യസ്ത ഹോട്ടലുകളില്‍ മാറി മാറി താമസിച്ചായിരുന്നു നീക്കങ്ങള്‍. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഇടയില്‍ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതോടെയാണ് എക്‌സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയത്. വ്യത്യസ്ത ആളുകളുടെ പേരില്‍ മുറി ബുക്ക് ചെയ്ത് ഒറ്റ ദിവസം മാത്രം താമസിച്ച ശേഷം അടുത്ത സ്ഥലത്തേയ്ക്ക് താമസം മാറുന്നതിന്നത് ഇവരിലേക്ക് എത്താന്‍ എക്‌സൈസിന് തടസമായി മാറിയിരുന്നു. എന്നാല്‍ വാഴക്കാലയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ മയക്കുമരുന്നുമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏകദേശം 8 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെ ഉന്മാദാവസ്ഥയില്‍ തുടരാന്‍ ശേഷിയുള്ള അത്ര മാരകമാണ് ഈ 'പാര്‍ട്ടി ഡ്രഗ്ഗ്'. മോഡലിംഗും മറ്റ് ഫോട്ടോഷൂട്ടുകളും നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ് ഇത് പാര്‍ട്ടി ഡ്രഗ്ഗ് എന്നറിയപ്പെടുന്നത്. ഈ ലഹരി ഉപയോഗിക്കുന്നത് ആര്‍ക്കും തിരിച്ചറിയുവാന്‍ കഴിയില്ലെന്നതും ഉപയോഗിക്കാനുള്ള എളുപ്പവുമാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.ഇത്തരം സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍ 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്
0 Comments