തിരുവനന്തപുരം : നെടുമങ്ങാട് മുപ്പത്തിയഞ്ചുകാരിക്ക് നേരെ പീഡനശ്രമം. സംഭവത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിലായി. നെടുമങ്ങാട് പൊലീസിൽ നല്കിയ പരാതി പ്രകാരം കരകുളം കണ്ണണിക്കോണം പള്ളിത്തറ വീട്ടിൽ സെ് അഖിലിനെ (28) നെടുമങ്ങാട് സർക്കിൾ ഇൻസ്പെക്ടർ എസ് സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പേലീസ് സംഘം അറസ്റ്റു ചെയ്തു.
അടുത്തിടെയാണ് യുവതിയുടെ ഭർത്താവ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത് . ഭർത്താവ് ജയിലിലായതോടെ രണ്ടു മക്കളും യുവതിയും മാത്രമായി വീട്ടിൽ.ഇതു മനസിലാക്കിയാണ് അയൽവാസിയും നിരവിധി ക്രിമിനൽ കേസുകളിൽപ്രതിയുമായ അഖിൽ വീട്ടമ്മയെ ശല്യം ചെയ്യാൻ തുടങ്ങിയത്. പ്രതിക്കൊപ്പം വീട്ടമ്മ കിടക്ക പങ്കിടണമെന്നായിരുന്നു ആവശ്യം.
വെളിയിൽ ഇറങ്ങിയാൽ പുറകെ നടന്ന് ശല്യം. വീട്ടിലിരുന്നാൽ രാത്രി വന്ന് കതകിൽതട്ടലും മുട്ടലും ബഹളവും. സഹികെട്ടെങ്കിലും ഈ ക്രിമിനലിനെതിരെ ശബ്ദിക്കാൻ പോലു പാവം വീട്ടമ്മയ്ക്കായില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം വീട്ടമ്മയുടെ വീട്ടിൽ എത്തിയത്. തുടർന്ന് വീട്ടമ്മയെ കയറി പിടിച്ചു. കുതറി രക്ഷപ്പെട്ട വീട്ടമ്മ ഒഴിഞ്ഞു മാറിയതോടെ വെട്ടുകത്തി കാട്ടി ഭീക്ഷണിയായി. പിന്നീട് മർദ്ദിച്ചവശയാക്കി. മക്കളും വീട്ടമ്മയും അലറി വിളിച്ചതിനെ തുടർന്ന് നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
വീട്ടമ്മ ഇപ്പോൾ നെടുമങ്ങാട് താലൂക്കാശുപത്രയിൽ ചികിത്സയിലാണ്. കുറ്റം സമ്മതിച്ച പ്രതിയെ റിമാന്റു ചെയ്തു.
പ്രതിക്കെതിരെ ഒൻപതിലധികം കേസുകൾ വിവിധ സ്റ്റേഷനുകളിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പള്ളിത്തറ, മുല്ലശ്ശേരി, അരുവിക്കര, പ്രദേശങ്ങളിൽ നടക്കുന്ന മുഴുവൻ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെയും സൂത്രധാരനാണ് പിടിയിലായ അഖിൽ. 2015ലാണ് ചെറിയ അടിപിടി കേസുകളിലൂടെ പ്രതി ഗുണ്ടകളുടെ പട്ടികയിൽ എത്തപ്പെടുന്നത്. 2015 സെപത്ംബറിൽ കരകുളം സ്വദേശിയായ സുനിൽ കുമാറിനെ വീട്ടിൽ കയറി ആക്രമിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ട് തല്ലക്കടിച്ച് കൊല്ലുകയായിരുന്നു ലക്ഷ്യം. ഇതിൽ നെടുമങ്ങാട് പൊലീസ് എടുത്ത കേസ് ഇപ്പോൾ കോടതിയിൽ ആണ്.
0 Comments