banner

ലക്ഷ്യം ഭീകരാക്രമണമോ?; തോക്കുകളുമായി മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് ബോട്ടുകള്‍; അതീവ ജാഗ്രത നിര്‍ദേശം



മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഹരിഹരേശ്വര്‍ തീരത്ത് സംശായസ്പദമായ സാഹചര്യത്തില്‍ യന്ത്രതോക്കുകളുമായി രണ്ട് വിദേശ ബോട്ടുകള്‍ കണ്ടെത്തി. എകെ 47 തോക്കുകളും റൈഫിളുകളും വെടിയുണ്ടകളും സ്‌ഫോടകവസ്തുക്കളും ബോട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 
 
ksfe prakkulam

ഭീകരബന്ധമുണ്ടോയെന്ന്  അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ബോട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ തീരദേശത്തെ പ്രധാന കേന്ദ്രങ്ങളിലും ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. 

സ്ഥലത്ത് വന്‍ പൊലീസ് ക്യാംപ് ചെയ്യുന്നു. ഹരിഹരേശ്വര്‍ ബീച്ചിന് സമീപം ബോട്ടില്‍ നിന്ന് എകെ 47 കണ്ടെത്തിയതായി റായ്ഗഡ് എസ്പി അശോക് ധൂധേ പറഞ്ഞു. ബോട്ടില്‍ ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് മറ്റുവിവരങ്ങളൊന്നും പങ്കുവയ്ക്കാന്‍ തയ്യാറായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീരദേശവാസികളാണ് ബോട്ട് കണ്ടെത്തിയ കാര്യം പൊലീസിനെ അറിയിച്ചത്

ഓസ്‌ട്രേലിയന്‍ നിര്‍മ്മിത ബോട്ടുകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോട്ട് തീരത്ത് അടുപ്പിക്കുന്നതിന് മുന്‍പായി വിവരം കോസ്റ്റ്ഗാര്‍ഡുകളെ അറിയിച്ചിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. മുംബൈയില്‍ നിന്ന് 200 കിലോമീറ്ററും പൂനെയില്‍ നിന്ന് 170 കിലോമീറ്ററും അകലെയാണ് റായ്ഗഡിലെ ഹരിഹരേശ്വര്‍ ബീച്ച്.

Post a Comment

0 Comments