banner

ഉക്രെയ്‌നിന്റെ അലക്‌സാണ്ടർ ഉസിക്കിന് കിരീടം

ശനിയാഴ്ച ജിദ്ദയില്‍ നടന്ന അന്താരാഷ്ട്ര ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഉക്രെയ്‌ൻ താരം അലക്‌സാന്‍ഡര്‍ ഉസികിന് കിരീടം. ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയില്‍ 'ചെങ്കടല്‍ പോരാട്ടം' എന്ന പേരില്‍ നടന്ന പോരാട്ടത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ എതിരാളിയായ ബ്രിട്ടീഷ് ബോക്‌സര്‍ ആന്റണി ജോഷ്വയെ പരാജയപ്പെടുത്തിയാണ് ഉസിക് ജേതാവായത്. ലോകത്തെ ശ്രദ്ധ പിടിച്ചുപറ്റിയ അന്താരാഷ്ട്ര ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രമുഖ ബോക്‌സിങ് താരങ്ങളുടെ ചരിത്രപരമായ ഏറ്റുമുട്ടല്‍ കാണാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സ്റ്റേഡിയത്തിലെത്തിയിരുന്നു. 

إرسال تعليق

0 تعليقات