banner

സ്വകാര്യ ആഡിറ്റോറിയത്തിലെ അനധികൃതമായ പാർക്കിംഗ്; മണിക്കൂറുകളോളം നിശ്ചലമായി അഞ്ചാലുംമൂട്

അഞ്ചാലുംമൂട് : പോലീസ് സ്റ്റേഷൻ റോഡിന് സമീപത്തെ സ്വകാര്യ ആഡിറ്റോറിയത്തിലെ അനധികൃതമായ പാർക്കിംഗ് മൂലം മണിക്കൂറുകളോളം നിശ്ചലമായി അഞ്ചാലുംമൂട് നഗരം. സ്വകാര്യ ആഡിറ്റോറിയത്തിലെത്തിയ വാഹനങ്ങളുടെ പാർക്കിംഗ് റോഡിലേക്കായതോടെയാണ് ലൈൻ ബസുകൾ ഉൾപ്പെടെ റോഡിൽ നിശ്ചലമായത്.

വാഹനങ്ങളെ ഒഴിച്ചു വിടാൻ പോലും വഴികളില്ലാത്ത ഈ പരിസരത്ത് റോഡിലേക്ക് കയറ്റിയുള്ള പാർക്കിംഗ് ദൈംദിനം വർദ്ധിക്കുകയാണെന്നും അധികൃതരുടെ ഒത്താശയോടെ പൊതു ജനങ്ങളുടെ മണിക്കൂറുകളാണ് വഴിയിൽ നഷ്ടപ്പെടുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. ഒടുവിൽ അഞ്ചാലുംമൂട് പോലീസ് എത്തിയാണ് വാഹനങ്ങൾക്ക് വഴിയൊരുക്കിയത്.

Post a Comment

0 Comments