banner

മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള അധിക്ഷേപ വർഷം സിപിഎം നേതാക്കൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തതിന് അട്ടിമറി ആരോപിച്ച് വേട്ടയാടുന്ന സമീപനം ശരിയല്ല. പദവിയിൽ അർപിതമായ ചുമതലയാണ് ഗവർണർ വഹിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു.

വിഴിഞ്ഞം സമരത്തിൽ അനുനയം ഉണ്ടാക്കാൻ മുഖ്യമന്ത്രി ഇടപെടണം.പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ തയ്യാറാകണമെന്നും സമരത്തിൽ ബാഹ്യ ശക്തികൾ പ്രവർത്തിച്ചുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കാപ്പയ്ക്കുള്ള ശുപാർശ ഇടത് വലത് കുടുംബ പ്രശ്നമെന്നും മന്ത്രി പരിഹസിച്ചു.

Post a Comment

0 Comments