ആഗ്ര സ്വദേശിയും നോയിഡയിൽ താമസിക്കുന്നതുമായ കിരൺ സിംഗ് എന്ന യുവതിയാണ് അറസ്റ്റിലായതെന്ന് മിറര്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. റിക്ഷ കിരണിന്‍റെ കാറില്‍ ഉരസിയതാണ് പ്രകോപനത്തിന് കാരണം. കാറില്‍ നിന്നിറങ്ങിയ കിരണ്‍ ഡ്രൈവറുടെ കോളറില്‍ പിടിച്ച് വലിച്ചിഴക്കുകയും തല്ലുകയുമായിരുന്നു. ചീത്ത വിളിച്ചുകൊണ്ടാണ് യുവതിയെ മര്‍ദിക്കുന്നത്. ഡ്രൈവര്‍ മറുപടി പറയുമ്പോഴും കിരണ്‍ അയാളുടെ മുഖത്തടിച്ചുകൊണ്ടിരുന്നു. ഡ്രൈവറുടെ പോക്കറ്റിലുണ്ടായിരുന്ന പണം കിരണ്‍ തട്ടിയെടുക്കുകയും കാറിലുണ്ടായ പോറലുകൾ കാണിക്കുന്നതിനിടയിൽ ഷർട്ട് കീറാൻ ശ്രമിക്കുകയും ചെയ്തു. കിരണിനെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓട്ടോറിക്ഷ കാറില്‍ ഉരസിയത് 17 തവണയോളം, ഡ്രൈവറുടെ മുഖത്തടിച്ച യുവതി അറസ്റ്റില്‍
നോയിഡ : ഓട്ടോറിക്ഷ കാറില്‍ ഉരസിയതിന്‍റെ പേരില്‍ പൊതുനിരത്തില്‍ വച്ച് ഇ-റിക്ഷാ ഡ്രൈവറുടെ മുഖത്തടിച്ച് യുവതി. ഡ്രൈവറെ മര്‍ദിക്കുകയും നിരത്തിലൂടെ വലിച്ചിഴക്കുകയും ചെയ്തു. ഒരു മിനിറ്റില്‍ 17 തവണയാണ് യുവതി ഡ്രൈവറുടെ മുഖത്തടിച്ചത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സെക്ടർ 110 ഫേസ് 2 ഏരിയയിൽ വഴിയാത്രക്കാരാണ് വീഡിയോ ഷൂട്ട് ചെയ്തത്.
0 Comments