banner

നിയമസഭയില്‍ വി.ഡി. സതീശനും എം.നൗഷാദും തമ്മിൽ വാക്‌പോര്‌


തിരുവനന്തപുരം : ലോകായുക്ത ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെ നിയമസഭയില്‍ വാക്‌പോരുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്പീക്കർ ചെയറിലുണ്ടായിരുന്ന എം.നൗഷാദ് എംഎൽഎയും. 

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ എ.എന്‍ ഷംസീര്‍ എം.എല്‍.എ അടക്കമുള്ളവര്‍ എഴുന്നേറ്റുനിന്ന് ബഹളമുണ്ടാക്കിയതാണ് പ്രശ്‌നത്തിന് തുടക്കം.

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഭരണപക്ഷ എംഎൽഎമാർ ബഹളം ഉണ്ടാക്കിയതോടെ ‘ഇതെന്തു മര്യാദയാണ്‌? ഞാനല്ലേ സംസാരിക്കുന്നത്, നിങ്ങൾ ഇരിക്ക്’ എന്ന് സതീശൻ ആവശ്യപ്പെട്ടു. ബഹളമുണ്ടാക്കിയ എം.എല്‍.എമാരെ നോക്കി വി.ഡി സതീശന്‍ സംസാരിക്കുമ്പോള്‍ ഇങ്ങോട്ട് നോക്കി സംസാരിക്കൂവെന്ന് എം. നൗഷാദ് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു.

‘അതെന്താ അങ്ങോട്ടു നോക്കിയാൽ എന്തെങ്കിലും സംഭവിക്കുമോ’ എന്നായി സതീശൻ. ഇതാണ് വാക്‌പോരിലേക്ക് നയിച്ചത്. ചെയറിനെ നോക്കി സംസാരിക്കാൻ ആവശ്യപ്പെടുമ്പോൾ അതിനെ ചോദ്യം ചെയ്യുന്നത് ശരിയാണോ എന്ന് നൗഷാദ് ചോദിച്ചു. ഇത് ഏറെ നേരം നൗഷാദും വി.ഡി സതീശനും തമ്മില്‍ തര്‍ക്കത്തിന് ഇടയാക്കി.

Post a Comment

0 Comments