തിരുവനന്തപുരം : സർക്കാർ – ഗവർണർ പോരിൽ കക്ഷി ചേരാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിസിയെ ക്രിമിനൽ എന്നു വിളിച്ചതിനോടും പ്രതിപക്ഷം യോജിക്കുന്നില്ല. വിസിയെ ക്രമവിരുദ്ധമായി നിയമിച്ചത് ഗവര്‍ണറാണ്.
ആ തെറ്റു തിരുത്തണം. ഗവർണർക്കും സർക്കാരിനുമിടയിൽ ഇടനിലക്കാരുണ്ട്. ചാന്‍സലര്‍ എന്ന നിലക്കുള്ള ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സർവകലാശാല ബില്ലിനെ എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി,
സർവകലാശാലകളിൽ ചാൻസലറുടെ അധികാരം നിയന്ത്രിക്കാനുള്ള സർവകലാശാല ഭേദഗതി ബില്ലുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. വിവാദ ബിൽ ഈ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കും. മറ്റന്നാൾ ബിൽ അവതരിപ്പിക്കാനാണ് നീക്കം.
0 Comments