banner

തുറമുഖപ്രദേശം വളഞ്ഞ് മത്സ്യത്തൊഴിലാളികള്‍, ബാരിക്കേഡുകള്‍ മറികടന്ന് ടവറിന് മുകളില്‍ കൊടി നാട്ടി

വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം കൂടുതല്‍ ശക്തം. ഏഴാം ദിവസമയ ഇന്ന് കരയിലും കടലിലും ഒരു പോലെയാണ് പ്രതിഷേധം നടന്നത്. പൂന്തുറയില്‍ നിന്ന് ആരംഭിച്ച വാഹനറാലിയില്‍ നിരവധിപേരാണ് പങ്കെടുത്തത്. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന സമരക്കാര്‍, ഗേറ്റ് തല്ലി തുറന്ന് തുറമുഖത്ത് ഏറെ നേരം പ്രതിഷേധിച്ചു.

ksfe prakkulam

ബാരിക്കേഡുകളും ഗേറ്റുകളും മറികടന്ന സമരക്കാര്‍ പദ്ധതി പ്രദേശത്തെ ടവറിന് മുകളില്‍ കൊടി നാട്ടി. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് കടല്‍ വഴി തുറമുഖം വളഞ്ഞത്.

ചെറിയതുറ, സെന്റ് സെവ്യേഴ്‌സ്, ചെറുവെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് കരമാര്‍ഗം തുറമുഖം ഉപരോധിക്കുന്നത്. പ്രദേശം വളഞ്ഞ സമരക്കാര്‍ കരയില്‍ നിന്നും കടലില്‍ നിന്നും സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു. കഴിഞ്ഞ ദിവസം മന്ത്രിതല ചര്‍ച്ചയില്‍ സമവായ നീക്കങ്ങളിലേക്ക് കടന്നെങ്കിലും ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നതിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ തീരുമാനം.

Post a Comment

0 Comments