കണ്ണൂർ മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 35 വാർഡുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാർഡിലും ഒന്ന് വീതം ആകെ 35 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒബ്സർവർമാർ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. ആഗസ്റ്റ് 22 നാണ് വോട്ടെണ്ണൽ.
1997ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച നഗരസഭയാണ് മട്ടന്നൂർ. 35 ൽ 28 സീറ്റും നേടിയ, എൽഡിഎഫ് കോട്ടയായ നഗരസഭയിൽ 7 വാർഡിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തുകയും കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ വാർഡുകളിലടക്കം വിജയ പ്രതീക്ഷയുമായാണ് ബിജെപിയും പ്രചാരണം നടത്തിയത്.
0 Comments