banner

മടിക്കുത്തിൽ കഞ്ചാവുമായി വീട്ടമ്മ പോലീസ് പിടിയിൽ

പത്തനംതിട്ട : മടിക്കുത്തിൽ കഞ്ചാവുമായി നടന്ന് വിൽപ്പന നടത്തിയ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.അടൂര്‍ സ്വദേശി സുജാതയാണ് പിടിയിലായത്. പത്തനാപുരത്ത് നിന്ന് ഓട്ടോറിക്ഷയിൽ ശാങ്കൂരിലേക്ക് വരുന്നതിനിടെയാണ് അന്വേഷണ സംഘം സുജാതയെ പിടികൂടിയത്.

ഇവരുടെ കയ്യിൽ നിന്നും 250 ഗ്രാമിൽ കൂടുതൽ കഞ്ചാവ് കണ്ടെടുത്തു. മടിക്കുത്തിൽ ഒളിപ്പിച്ച നിലയിൽ കൊണ്ട് വന്ന കഞ്ചാവ് ചില്ലറ വിൽപനയ്‌ക്കായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ഇവരുടെ മക്കളും ക്രിമിനൽ കേസുകളിലെ പ്രതിയാണ്.മക്കളിൽ ഒരാളായ സൂര്യലാൽ അനധികൃത കഞ്ചാവ് വിൽപ്പന, വധശ്രമം തുടങ്ങി പത്ത് കേസുകളിൽ പ്രതിയായിരുന്നു. ഇതേ തുടർന്ന് ഇയാളെ നാടുകടത്തിയിരുന്നു. . രണ്ടാമത്തെ മകനും വധശ്രമ കേസിൽ ഉൾപ്പെട്ട ആളാണ്.

കുറച്ച് ദിവസം മുമ്പാണ് ഇയാൾ ജയിലിൽ നിന്നും പുറത്ത് ഇറങ്ങിയത്. നിലവിൽ ഉദ്യോഗസ്ഥർ കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചു.കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ അനധികൃത കടത്തും വിൽപനയും തടയുന്നതിനുള്ള നടപടികൾ ജില്ലയിൽ തുടരുകയാണ്. കുറ്റക്കാർക്കെതിരെ നടപടികളുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Post a Comment

0 Comments