banner

കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; പതിമൂന്ന് ജില്ലകളിലും ജാഗ്രതാ നിർദേശം

തിരുവനന്തപുരം : ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. 

കാസർഗോഡ് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് കൂടുതൽ ജാഗ്രത വേണമെന്നാണ് നിർദേശം. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റുമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

കടലിൽ മോശം കാലാസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ബംഗാൾ ഉൾക്കടലിലും കേരളത്തിന് സമീപത്തും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. 

അടുത്ത അഞ്ച് ദിവസവും കേരളത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്.സംസ്ഥാനത്ത് മഴയുടെ പശ്ചാത്തലത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

Post a Comment

0 Comments