Latest Posts

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ, റോഡിലെ കുഴിയിൽ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം.


നെടുമ്പാശ്ശേരിയിലെ റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ച് മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിമാണ് മരിച്ചത്. 52 വയസ്സായിരുന്നു ഹാഷിമിന്. 

ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി. ഹോട്ടൻ ജീവന ക്കാരനാണ് ഹാഷിം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10.30ഓടെയാണ് അപകടമുണ്ടായത്. സമീപമുള്ള കുത്തനെയുള്ള വളവിലെ ഭീമൻ കുഴിയിൽ വീണ സ്‌കൂട്ടറിൽ നിന്നും ഹാഷിം തെറിച്ച് വീഴുകയായിരുന്നു.

ഈ സമയം പിറകിൽ വന്ന വാഹനം ദേഹത്ത് കയറി ഇറങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വാഹനം കയറി ഇറങ്ങിയതിന്റെ ലക്ഷണങ്ങളാണ് കണ്ടതെന്നും നാട്ടുകാർ പറയുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിട്ടില്ല. 

0 Comments

Headline