banner

കൊല്ലത്ത് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

കൊല്ലം : കൂടിയ അളവിൽ നിരോധിത പുകയില ഉൽപ്പനങ്ങൾ സംഭരിച്ച് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തി വന്ന യുവാവിനെ കൊല്ലം ഇസ്റ്റ് പോലീസ് പിടികൂടി. താമരക്കുളം സെന്റ് സേവിയർ നഗർ സെയ്ബു മൻസിലിൽ അനസ് (40) ആണ് പോലീസ് പിടിയിൽ ആയത്.

വിദേശത്ത് നിന്നും നാട്ടിൽ എത്തിയ ഇയാൾ ചുരുങ്ങിയ സമയം കൊണ്ട് അമിതാദായം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിലേക്ക് കടന്നത്. 25 ചെറിയ പാക്കറ്റ് വീതം കൊള്ളുന്ന നൂറോളം കവർ പുകയില ഉൽപ്പനങ്ങൾ ആണ് ഇയാളുടെ പക്കൽ നിന്നും പോലീസ് പിടികൂടിയിത്. 1,75000 രൂപയോളം വില വരുന്ന ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാൻ ആയത്.

കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അരുൺ ജി യുടെ നേതൃത്വത്തിൽ സി.പി.ഒ മാരായ സുനിൽ, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Post a Comment

0 Comments