banner

മകളെ വിവാഹം ചെയ്തു നൽകാമെന്ന വാഗ്ദാനം ലംഘിച്ചു; 55കാരന്റെ മൂക്ക് മുറിച്ച് യുവാവ്; ഒളിവിൽ

ജയ്പുര്‍ : മകളെ വിവാഹം കഴിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞതിന് ശേഷം വാക്ക് മാറ്റിയതിന് പ്രതികാരമായി യുവാവ് 55കാരന്റെ മൂക്ക് മുറിച്ചെടുത്ത് കടന്നുകളഞ്ഞു. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം നടന്നത്. കമാല്‍ സിംഗ് ബാട്ടി എന്നയാളുടെ മൂക്കാണ് മുറിച്ചെടുത്തത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നേരത്തെ ഇയാളുടെ മകളെ വിവാഹം കഴിച്ച് നല്‍കാമെന്ന് പ്രതിയുടെ കുടുംബത്തിന് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ പ്രതിയുടെ കുടുംബത്തിലേക്ക് പണ്ട് വിവാഹം കഴിച്ചു പോയ തന്റെ അനന്തിരവള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ ഇവരെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നത്.

പ്രതിശ്രുത വരന്റെ കുടുംബം അക്രമികളാണെന്ന് തിരിച്ചറിഞ്ഞ ശേഷം തന്റെ മകളെ അങ്ങോട്ട് വിവാഹം കഴിപ്പിക്കില്ലെന്ന് കമാല്‍ സിംഗ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിശ്രുത വരനും സംഘവും ഇയാളെ തേടിയെത്തി അക്രമിച്ചത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Post a Comment

0 Comments