ലോനിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു വിപിന്‍ കുമാര്‍. സ്ഫടികപ്പൊടിയും ലോഹപ്പൊടിയും കൂട്ടിച്ചേര്‍ത്ത് നിര്‍മിക്കുന്ന ചൈനീസ് മാഞ്ജ എന്നറിയപ്പെടുന്ന ചരട് കുടുങ്ങി പരിക്കേറ്റാണ് മരണം സംഭവിച്ചത്. വിപിന്‍ കുമാറിന്റെ ഭാര്യയും ഒപ്പമുണ്ടായിരുന്നു.
നൈലോണിനൊപ്പം സ്ഫടികപ്പൊടിയും ലോഹപ്പൊടിയും കൂടി ചേര്‍ത്ത് നിര്‍മിക്കുന്ന ചരട് കുടുങ്ങി അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായതോടെ 2016-ല്‍ ഇത്തരം ചരടിന് ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
പക്ഷെ ഇപ്പോഴും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഈ മാസം ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ മരണമാണിത്.
0 Comments