banner

കൊല്ലത്ത് എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ

കൊല്ലത്ത് എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ. ചവറ സ്വദേശിനി ജോസ്ഫിന്‍ (27) പന്മന സ്വദേശി ഹുസൈന്‍ (30)
മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ഇവരെ ചവറ പോലീസാണ് പിടികൂടി അറസ്റ്റ് ചെയ്തത്.

23.08.2022 ന്‌ രാത്രി 10.30 ന്‌ കാട്ടില്‍മേക്കതില്‍ ക്ഷേത്രത്തിന്‌ കിഴക്ക്‌ ഭാഗത്തുള്ള ശ്രീ ഭ്രദാ ലോഡ്ജിന്‌ സമീപം റോഡില്‍ സംശയാസ്പദമായി കണ്ട വാഹനം പരിശോധിച്ചപ്പോളാണ്‌ ഇവര്‍ പിടിയിലായത്‌.

ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 1050 മില്ലിഗ്രാം എം.ഡി.എം.എയും 16.25 ഗ്രാം കഞ്ചാവും ആണ്‌ പിടികൂടിയത്‌. കഴിഞ്ഞ കുറേ
നാളുകളായി ജില്ലയിലെ ലഹരി ഉല്‍പ്പന്നങ്ങളുടെ വിതരണ ശ്യംഖല
തകര്‍ക്കുന്നതിന്‌ പോലിസ്‌ വ്യാപകമായ അന്വേഷണത്തിലായിരുന്നു. 

ജില്ലയില്‍ യുവതി യുവാക്കള്‍ക്ക്‌ നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിച്ച്‌ നല്‍കുന്നവരെ പറ്റി ജില്ലാ പോലീസ്‌ മേധാവി മെറിന്‍ ജോസഫ്‌ ഐ.പി.എസിന്‌ ലഭിച്ച രഹസ്യ
വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഇവരെ
പിടികൂടാന്‍ കഴിഞ്ഞത്‌. 

ലഹരി വസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാര്‍ത്ഥമാണ്‌ എം.ഡി.എം.എ.
ഉപയോഗിച്ചു തുടങ്ങിയാല്‍ മറ്റ്‌ ലഹരി വന്തുക്കളേക്കാള്‍ പതിന്‍മടങ്ങ്‌
അപകടകാരിയാണ്‌ ഇത്‌. തുടക്കത്തിലെ ആരുന്ദത്തിനു പിന്നാലെ ശരീരത്തെ
തകര്‍ക്കുന്ന അവസ്ഥയിലേക്ക്‌ എത്തിക്കുന്നതാണ്‌ ഈ മാരക ലഹരി.
ശരീരത്തിന്റെ താപനിലയും, രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ ഇതിന്റെ ഉപയോഗം കാരണമാകാം. 

മാരകമായ ഈ ലഹരി മരുന്ന്‌ ഉപയോഗിക്കുന്നതില്‍ സ്ത്രീകളും, യുവാക്കളും വിദ്യാര്‍ഥികളും, ഉള്‍പ്പെടെയുള്ളവരുണ്ട്‌. പെണ്‍കുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നതിങും ഇത്‌ വ്യപകമായി ഉപയോഗിക്കുന്നു. ഇതിന്റെ അര്രഗാമിന്റെ ഉപയോഗം പോലും, ജാമ്യം ലഭിക്കാത്ത കുറ്റമാണ്‌.

ജില്ലാ പോലീസ്‌ മേധാവി മെറിന്‍ ജോസഫ്‌ ഐ.പി.എസിന്‌ ലഭിച്ച
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന അളവില്‍
എം.ഡി.എം.എയുമായി കൊല്ലം സിറ്റി പോലീസ്‌ കഴിഞ്ഞ ദിവസവും
യുവാവാക്കളെ പിടുകൂടിയിരുന്നു, ഈ കേസന്ധുകളുടെ തുടരന്വേഷണത്തിന്‌
ഇടയിലാണ്‌ വീണ്ടും എം.ഡി.എം.എയുമായി യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ ചവറ
പോലീസിന്റെ പിടിയിലായത്‌. കരുനാഗപ്പള്ളി അസിസ്റ്റന്റ്‌ കമ്മീഷണര്‍ വി എസ്‌ പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ചവറ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ യു.പി.വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ എണ്‍.ഐമാരായ ജിബി, ജയപ്രകാശ്‌ എസ്‌.സിപിഒ ഉഷ, സിപിഒ മാരായ രതീഷ്‌, അനില്‍ എന്നിവരടങ്ങിയ
സംഘമാണ്‌ ഹുസൈനെയും ജോസ്ഫിരെയും പിടികൂടിയത്‌. കോടതിയില്‍ ഹജരാക്കിയ ഇവരെ റിമാന്റ്‌ ചെയ്തു.

Post a Comment

0 Comments