banner

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി പിടിയിൽ

വയനാട് : അതിമാരക മയക്കുമരുന്നുമായി യുവതി പിടിയിൽ. മേപ്പാടി സ്വദേശിനി റഹീനയാണ് പിടിയിലായത്. കോഴിക്കോട് മൈസൂർ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. 

5.55ഗ്രാം എം.ഡി.എം.എ യുവതിയിൽ നിന്ന് പിടിച്ചെടുത്തു. സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബീനാച്ചി ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 

കെ.എസ്.ആർ.ടി.സി ബസിലൂടെ മയക്കുമരുന്ന് കടത്താനാണ് യുവതി ശ്രമിച്ചത്.

إرسال تعليق

0 تعليقات