വൈകിട്ട് എട്ട് മണിക്ക് ശേഷമാണ് സംഭവം നടക്കുന്നത്. സ്ത്രീ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. സമീപത്തുണ്ടായിരുന്നവരെ പുലഭ്യം പറഞ്ഞതോടെ പോലീസെത്തുകയായിരുന്നു. അനുനയിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ നോക്കിയെങ്കിലും വനിതാപോലീസ് ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നതല്ലാതെ ഇവർ പോകാൻ കൂട്ടാക്കിയില്ല.
അര മണിക്കൂറോളം നീണ്ട അനുനയ നീക്കങ്ങൾക്കൊടുവിൽ യുവതിയെ പൊലീസ് സമീപത്തെ സ്റ്റാൻഡിൽ നിന്ന് ഓട്ടോയ്ക്കടുത്തേക്ക് എത്തിച്ചു. എന്നാൽ ഇതിൽ കയറാതെ മിനിറ്റുകളോളം ഇവർ റോഡിൽ കിടക്കുകയും ചെയതത് പോലീസിന് വീണ്ടും തലവേദനയായി. വീട്ടിലേക്ക് പറഞ്ഞ് അയക്കാനായിരുന്നു പോലീസ് ശ്രമം. എന്നാൽ തന്നെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയാണെന്ന തെറ്റിദ്ധാരണയിൽ യുവതി ഓട്ടോയ്ക്കുള്ളിൽ കയറാതിരിക്കുകയായിരുന്നു.
0 Comments