എറണാകുളം സ്വദേശിനിയായ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലിങ്ങ് നടത്താനെന്ന് പറഞ്ഞ് ഹോട്ടലില്‍ വിളിച്ചു വരുത്തിയ ശേഷം തണുത്ത പാനീയം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ....
എറണാകുളത്തെ വക്കീല്‍ ഓഫീസില്‍ കേസിന്റെ ആവശ്യത്തിനായി ടോണി ചെറിയാന്‍ എത്തിയപ്പോഴാണ് പരാതിക്കാരിയെ പരിചയപ്പെടുന്നത്. പിന്നീട് കേസിന്റെ കാര്യങ്ങള്‍ സംസാരിക്കാനായി ഇരുവരും ഫോണില്‍ സംസാരിക്കുകയും പിന്നീട് സൗഹൃദത്തിലാവുകയും ചെയ്തു.
ഇതിനിടയിലാണ് യുവതിയുടെ ദാമ്പത്യബന്ധത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് ഇയാള്‍ മനസ്സിലാക്കുന്നത്. തന്റെ ബന്ധത്തിലുള്ള ഒരു ഫാമിലി കൗണ്‍സിലര്‍ വഴി ഇത് പരിഹരിക്കാമെന്നും അതിനായി കോട്ടത്തേക്ക് വരാനും ഇയാള്‍ ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് 2021 ഡിസംബര്‍ 19 ന് കോട്ടയത്തെ ക്രിസോബെറില്‍ ഹോട്ടലില്‍ യുവതി എത്തി. കൗണ്‍സിലിങ് നടത്തുന്നയാള്‍ ഉടന്‍ എത്തുമെന്നും അതു വരെ റൂമില്‍ വിശ്രമിക്കാമെന്നും പറഞ്ഞ് റൂമിലേക്ക് യുവതിയെ ഇയാള്‍ കൂട്ടിക്കൊണ്ടു പോയി. ഇവിടെ വച്ച് യുവതിക്ക് കുടിക്കാന്‍ തണുത്ത പാനീയം നല്‍കുകയും പാനീയം കുടിച്ചതിന് പിന്നാലെ യുവതിയെ ബലമായി കീഴ്പ്പെടുത്തി കെട്ടിപ്പിടിച്ച് ആക്രമിക്കുകയായിരുന്നു. ഇതിനിടയില്‍ യുവതി അബോധാവസ്ഥയിലേക്ക് പോയി. ഇതിനിടയില്‍ യുവതിയെ വിവസ്ത്രയാക്കി മൊബൈലില്‍ നഗ്‌ന വീഡിയോകള്‍ പകര്‍ത്തുകയും ചെയ്തു.
പിന്നീട് ബോധം വന്ന യുവതിയെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണിക്കുകയും ഇവിടെ നടന്നത് പുറത്തറിയിച്ചാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ടോണിയുടെ കയ്യില്‍ നിന്നും മൊബൈല്‍ കൈക്കലാക്കാന്‍ ശ്രമിച്ച യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
പിന്നീട് യുവതിയെ വീണ്ടും കോട്ടയത്തെ ഹോട്ടല്‍ നാഷണല്‍ പാര്‍ക്ക്, എയ്ഡാ ഹോട്ടല്‍, ഹോട്ടല്‍ അര്‍ക്കാഡിയ എന്നിവിടങ്ങളിലേക്കും ഭീഷണിപ്പെടുത്തി വിളിച്ചു വരുത്തി പീഡനം തുടര്‍ന്നു. എറണാകുളം എച്ച്.എം ടിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കെ.എല്‍ 33 ജി 7464 നമ്പറിലുള്ള കാറില്‍ വച്ചും യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.
കൂടാതെ 2022 മാര്‍ച്ച് 22 ന് ഇയാള്‍ ക്രിസോബെറില്‍ ഹോട്ടലില്‍ വച്ച് യുവതിയുടെ സ്വകാര്യ ഭാഗത്ത് ബിയര്‍ കുപ്പി തള്ളിക്കയറ്റി ലൈംഗിക വൈകൃതം കാട്ടുകയും ചെയ്തു.
നിരന്തരമായ ഭീഷണിമൂലം ഇയാള്‍ക്ക് വഴങ്ങേണ്ടി വന്നതിനേ തുടര്‍ന്ന് യുവതി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞെങ്കിലും യുവതിയുടെ നിര്‍ബന്ധത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍ കണ്ടെത്തിയതായി വിവരമുണ്ട്. ഇയാള്‍ക്കെതിരെ മറ്റൊരു സ്ത്രീയും പരാതിയുമായെത്തിയതായും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഐ.പി.സി 376, 376(2), 354A,506(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
0 Comments