നീരാവിൽ പത്തുമാസത്തിലേറെ കാലമായി കേടായ ട്യൂബുകളുടെ അറ്റകുറ്റപണികൾ പരിഹരിച്ച് ഉപയോഗപ്രദമാക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃക്കടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പമ്പ് ഹൗസിനു മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.
ജനങ്ങൾ കുടിവെള്ളം കിട്ടാതെ മീറ്ററോളം അകലമുള്ള മറ്റു വീടുകളുടെ കിണറുകളിലും, വല്ലപ്പോഴും വരുന്ന ടാങ്കർ ലോറികളിൽ നിന്നുള്ള വെള്ളത്തെയും ആശ്രയിക്കേണ്ട സാഹചര്യം നിലനിൽക്കുന്നെങ്കിലും നാൾ ഇന്നേവരെ കേടായ കുഴൽ കിണർ അറ്റകുറ്റപണികൾ ഉപയോഗത്തിലേക്ക് കൊണ്ടുവരാനുള്ള ഒരു നടപടി പോലും കോർപ്പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആരോപിച്ചാണ് മൂത്ത് കോൺഗ്രസ്സ് റീത്ത് വെച്ച് പ്രതിഷേധിച്ചത്.
മുൻ കൗൺസിലർ അനിൽകുമാർ ഉദ്ഘാടനം ചെയ്ത പ്രതിഷേധ യോഗത്തിന് യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റോബിൻ അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മഹേഷ് മനു സുബലാൽ, പ്രദീപ്, ഷാറു, ഷാജി മോഹൻ, ജോസ്, പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
0 Comments