banner

ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പതിനേഴുകാരി കുളത്തില്‍ വീണ് മരിച്ചു



കോഴിക്കോട് : ബാലുശ്ശേരിയില്‍ ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പതിനേഴുകാരി കുളത്തില്‍ വീണ് മരിച്ചു. 

ksfe prakkulam

ബാലുശ്ശേരി കിഴക്കോത്ത് പന്നൂര്‍ രായന്‍കണ്ടിയില്‍ താമസിക്കുന്ന മലയില്‍ ബഷീറിന്റെ മകള്‍ ഫിദ ഷെറിന്‍ ആണ് മരിച്ചത്. മാതാവ് നസീമയുടെ പൂനത്തുള്ള വീട്ടില്‍ എത്തിയപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി കുളത്തില്‍ ഇറങ്ങുന്നതിനിടെ കുളത്തിന്റെ പടിയില്‍ നിന്നും കാല്‍ വഴുതി വീഴുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ കുളത്തിലിറങ്ങി പെണ്‍കുട്ടിയെ കരക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയാണ്. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments