banner

ആറ് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 4 പേർ; പതിനെട്ടുകാരൻ പൊലീസ് പിടിയിൽ

മധ്യപ്രദേശിൽ ആറുദിവസത്തിനിടയിൽ നാല് പേരെ കൊലപ്പെടുത്തിയ ശിവപ്രസാദ് ധ്രുവേ എന്ന പതിനെട്ടുകാരൻ പൊലീസ് പിടിയിൽ. 

ksfe prakkulam

ശിവ, ഹൽകു എന്നും ഇയാൾ അറിയപ്പെടുന്നു. സാഗർ ജില്ലയിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാരേയും ഭോപ്പാലിലെ ഒരാളെയും കൊലപ്പെടുത്തിയ ശിവപ്രസാദിനെ വെള്ളിയാഴ്ച്ചയാണ് മധ്യപ്രദേശിലെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഉറങ്ങുന്നതിനിടയിൽ ആക്രമിച്ചു കൊല്ലുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. 72 മണിക്കൂർ വ്യത്യാസത്തിലാണ് ആദ്യത്തെ മൂന്ന് കൊലപാതകങ്ങൾ നടത്തിയത്. നാലാമത്തെ കൊലപാതകം നടത്തി മണിക്കൂറുകൾക്കുള്ളിൽ ശിവപ്രസാദ് അറസ്റ്റിലായി. എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള ശിവ എന്ന് വിളിച്ചിരുന്ന ശിവപ്രസാദ് കുട്ടിക്കാലം മുതൽ കടുത്ത ദേഷ്യം പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിന്റെ കാരണം അജ്ഞാതമായിരുന്നുവെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 

മൂന്ന് സഹോദരങ്ങളുടെ അനുജനായിരുന്നു ശിവപ്രസാദ്. മൂത്ത സഹോദരൻ പൂനെയിൽ തൊഴിലാളിയാണ്. രണ്ട് സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. സ്വന്തമായുള്ള 1.5 ഏക്കറിൽ കൃഷി ചെയ്താണ് മാതാപിതാക്കൾ കുടുംബം പുലർത്തിയിരുന്നത്. ആഗസ്റ്റ് 28 നാണ് ആദ്യ കൊലപാതകം നടത്തിയത്.

സ്ഥലത്തുള്ള ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനായ കല്യാൺ ലോധി(50) ഹാമർ ഉപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നു. സ്ഥലത്തുള്ള ആർട്സ് ആന്റ് കൊമേഴ്സ് കോളേജിലെ സുരക്ഷാ ജീവനക്കാരനായ നാരായൺ ദുബേ(60) നെയാണ് രണ്ടാമതായി കൊലപ്പെടുത്തിയത്. കല്ലു കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. വടി ഉപയോഗിച്ചാണ് മൂന്നാമത്തെയാളായ മംഗൾ അഹിർവാറിനെ കൊന്നത്.

ഇതിനു ശേഷം ഭോപ്പാലിലെത്തിയ ശിവപ്രസാദ് മാർബിൾ ഷോപ്പിലെ സെക്യൂരിറ്റി ജീവനക്കാരനായ സോനു വർമ(23) മാർബിൾ കഷ്ണം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. കൊലപ്പെടുത്തിയവരുടെ മൊബൈൽ ഫോണുകളും ഇയാൾ കൈവശം വെച്ചിരുന്നു. ഇതിൽ നിന്നും ലൊക്കേഷൻ കണ്ടെത്തിയാണ് പൊലീസ് ശിവപ്രസാദിനെ കണ്ടെത്തിയത്.

إرسال تعليق

0 تعليقات