banner

ടിക്കറ്റിനും വിസയ്ക്കും മാത്രം 40,000 രൂപ; ഐഫോൺ 14 പ്രോ വാങ്ങാൻ ദുബൈയിലെത്തി മലയാളി

ദുബൈ : ഐഫോൺ 14 പ്രോ വാങ്ങുന്നതിനായി 40,000 രൂപ മുടക്കി ദുബൈയിലെത്തി മലയാളി. കൊച്ചി സ്വദേശിയായ ധീരജ് പള്ളിയിലാണ് ഇന്ത്യയിൽ വില്പന ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ദുബൈയിലെത്തി ഐഫോൺ 14 സ്വന്തമാക്കിയത്. ഇതോടെ ഐഫോൺ 14 പ്രോ വാങ്ങുന്ന ആദ്യ കുറച്ച് ഇന്ത്യക്കാരിൽ ഒരാളായി ധീരജ് മാറി.

എന്നാൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം മുമ്പും ഐഫോൺ ശ്രേണിയിലെ പുതിയ ഫോണുകളുടെ വില്പന ആരംഭിക്കുമ്പോൾ ആദ്യദിനം തന്നെ കരസ്ഥമാക്കാൻ വേണ്ടി ധീരജ് ദുബായിലേക്ക് പറന്നിട്ടുണ്ട്. ഐഫോൺ 14 പ്രോയുടെ 512 ജിബി സ്റ്റോറേജ് മോഡൽ 1,29,000 രൂപയ്ക്കാണ് ധീരജ് ഇത്തവണ സ്വന്തമാക്കിയത്.


Post a Comment

0 Comments