banner

നാലു ദിവസത്തിനിടെ രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകള്‍

തലസ്ഥാനത്ത് നിന്ന് പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഓണത്തോടനുബന്ധിച്ച് കഴിഞ്ഞ നാലു ദിവസത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 652 ലഹരിക്കേസുകള്‍. എറണാകുളത്തും, തൃശൂരുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ksfe prakkulam


കഴിഞ്ഞ  തിങ്കൾ മുതൽ വ്യാഴം വരെയുള്ള കണക്കാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. 775 കിലോഗ്രാം കഞ്ചാവാണ് പലരിൽ നിന്നായി പിടിച്ചെടുത്തത്.

വലിയ എം.ഡി.എം.എ വേട്ട നടന്നതും ഈ ദിവസങ്ങളിൽ തന്നെയാണ്. നാല് ദിവസത്തിനിടയിൽ പിടിച്ചത് ഒന്നര കിലോ എംഡിഎംഎ ആണ്. സംസ്ഥാനത്തേക്കു എംഡിഎംഎ എത്തുന്നത് വർധിക്കുന്നതായി റിപ്പോര്‍ട്ട്‌. പിടിച്ചവയില്‍ കുടുതലും ബ്രൗൺഷുഗറും, ഹെറോയിനും, എൽഎസ്ഡി സ്റ്റാമ്പുമാണ്. അനധികൃതമായി കടത്താൻ ശ്രമിച്ച 490 ലിറ്റർ സ്പിരിറ്റും ഇതോടൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. 2886 അബ്കാരി കേസുകളാണ് ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളത്..

Post a Comment

0 Comments