അഞ്ചാലുംമൂട് : വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കുപ്പണ കോയിവിള പുറത്ത് വീട്ടിൽ ചന്ദ്രബാബു - സൂര്യ ലേഖ ദമ്പതികളുടെ മകനായ അച്ചു ചന്ദ്രൻ (16) ആണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ സുഹൃത്ത് അമൽനാഥ് തിരുവനന്തപുരം മെഡിക്കൽ കോളേേജ് ആശുുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയാണ് സംഭവം. അച്ചുവും അമലും പനമൂട് അമ്പലത്തിന് സമീപമുള്ള റോഡിൽ അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്ന് സാരമായി പരിക്കേറ്റ അച്ചു ചന്ദ്രനെ അയത്തിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അച്ചു ചന്ദ്രന്റെ മരണം സ്ഥിരീകരിച്ചു. അമൽ നാഥ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്.
സംഭവത്തിൽ മരണ വിവരം സ്ഥിരീകരിച്ചെങ്കിലും അപകടത്തെ സംബന്ധിച്ച വിവരങ്ങളോട് പോലീസ് പ്രതികരിച്ചിട്ടില്ല. അഞ്ചാലുംമൂട് സർക്കാർ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അച്ചുചന്ദ്രൻ. സ്‌കൂളിൽ രണ്ട് മണിയോടെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. അച്ചു ചന്ദ്രന്റെ മരണത്തെ തുടർന്ന് അധികൃതർ സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ച്. പ്രിയ വിദ്യാർത്ഥിയുടെ ആകസ്മികമായ വിയോഗത്തിൽ പകച്ചു നില്ക്കുകയാണ് അധ്യാപകരും സുഹൃത്തുക്കളും.
0 Comments