banner

16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കൊല്ലം സ്വദേശി അറസ്റ്റിൽ


തിരുവനന്തപുരം : പതിനാറു വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ യുവാവ് പോലീസ് പിടിയിൽ. കൊല്ലം, കൊട്ടാരക്കര പത്തടി നൗഷാദ് മന്‍സിലില്‍ മുജീബെന്നും പ്രാവ് നൗഷാദെന്നും വിളിക്കുന്ന ബി.നൗഷാദ് (38) ആണ് വിളപ്പിൽശാല പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്.

പ്രതി നിരവധി മോഷണ ക്കേസുകളിലുള്‍പ്പെട്ടയാളാണെന്ന് പോലീസ് വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയില്‍ സ്ത്രീയോടൊപ്പം താമസിച്ചിരുന്ന ഇയാള്‍ അവരുടെ പതിനാറുവയസ്സുള്ള മകളെ പീഡിപ്പിക്കുകയായിരുന്നു. നാഗര്‍കോവിലില്‍ നിന്നുമെത്തിയ ഇയാളെ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

വിളപ്പിൽശാല സ്റ്റേഷൻ ഇൻസ്പെക്ടർ എൻ.സുരേഷ്കുമാർ, എസ്.ഐ. ആശിഷ് എസ്.വി., സി.പി.ഒ.മാരായ രതീഷ്, അജിൽ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Post a Comment

0 Comments