ഉപ്പുതറ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ.

മേച്ചേരിക്കട ഒൽതറ മാത്യു (21) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആണ് ഉപ്പുതറ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. സ്കൂളിൽ പഠിക്കുമ്പോഴാണ് യുവാവ് പെൺകുട്ടിയുമായി പ്രണയത്തിലായത്. തുടർന്ന്, നാലു വർഷമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന്, പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പീഡനവിവരം പൊലീസിനെ അറിയിച്ചത്. പോക്സോ നിയമപ്രകാരം ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 تعليقات