banner

ടൗണില്‍ നിന്നും മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് തോട്ടില്‍ വീണു; 32കാരന് ദാരുണാന്ത്യം

കോട്ടയം : കാര്‍ നിയന്ത്രണം വിട്ട് തോട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. 

ksfe prakkulam

കോട്ടയം ജില്ലയിലെ പാലയിലാണ് സംഭവം. തിടനാട് സ്വദേശി കിഴക്കേല്‍ സിറില്‍ ആണ് അപകടത്തില്‍ മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു.

പാലാ തിടനാട് ടൗണിന് സമീപം പാക്കേം തോട്ടില്‍ വെട്ടിക്കൊടുത്താണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. ടൗണില്‍ നിന്നും മടങ്ങുകയായിരുന്നു സിറില്‍.

അതിനിടെ ഇറക്കത്തില്‍ വാഹനം നിയന്ത്രണം വിട്ട് തോട്ടിലെ വെള്ളക്കെട്ടില്‍ പതിക്കുകയായിരുന്നു എന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

Post a Comment

0 Comments