banner

കൊല്ലത്തെ സ്‌കൂളിൽ സീനിയർ വിദ്യാർഥികൾ പുകവലിക്കുന്നത് കണ്ട ആറാം ക്ലാസുകാരിയുടെ മുടി വെട്ടിമാറ്റി.

കൊല്ലം : പെൺകുട്ടികൾ പുകവലിക്കുന്നത് കണ്ട ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ മുടി മുറിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പരാതി.

ksfe prakkulam

കൊല്ലം നഗരത്തിലെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളായ വിമല ഹൃദയ വിദ്യാലയത്തിൽ ഓണാഘോഷ പരിപാടികൾക്കിടെയാണ് സംഭവം നടന്നതായി ആരോപിക്കുന്നത്.

കൊല്ലം അയത്തിൽ സ്വദേശിനിയായ അമാൻ ആമീന ദമ്പതികളുടെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ മുഹ്സിനയാണ് മുതിർന്ന വിദ്യാർത്ഥിനികളുടെ അക്രമത്തിനിരയായത്. ശുചി മുറിയിൽ പോയ കുട്ടി അവിടെ മുതിർന്ന വിദ്യാർത്ഥിനികൾ പുകവലിക്കുന്നത് കാണാനിടയായി. കുട്ടി ഇത് കണ്ടെന്ന് അറിഞ്ഞതോടെ അവിടെ കുട്ടിയെ തടയുകയും കത്രിക എടുത്ത് നൽകാനാവശ്യപ്പെടുകയും മുടി മുറിച്ച് ശുചി മുറിയിലെ ക്ലോസറ്റിൽ നിക്ഷേപിക്കുകയും. കുട്ടിയുടെ വയറ്റത്ത് ഇടിച്ച് മർദ്ധിക്കുകയും ആയിരുന്നു. പുറത്ത് പറഞ്ഞാൽ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറയുന്നു.

വീട്ടിലെത്തിയ കുട്ടി തലയിൽ മുഴുവൽ ഷാൾ ചുറ്റി മുടി മുറിയ്ക്കപ്പെട്ട വിവരം മാതാപിതാക്കളെ ഭയം മൂലം അറിയിച്ചിരുന്നില്ല. പിന്നിട് കുട്ടിയുടെ മാതാവ് മുടി മുറിച്ച കാര്യം കണ്ടെത്തിയപ്പോഴാണ് കുട്ടി വിവരം പറയുന്നത്. 

വിവരം ഹെഡ്മാസ്റ്ററോട് ധരിപ്പിച്ചെങ്കിലും അക്രമം നടത്തിയ വിദ്യാർത്ഥിനികൾക്ക് പിന്തുണ നൽകിയാണ് ഹെഡ്മാസ്റ്റർ സംസാരിച്ചതെന്നും. സ്കൂളിൻ്റെ പ്രതിശ്ചായ തകരാതിക്കാൻ വേണ്ടിയാണ് ഹെഡ്മാസ്റ്റർ ഇത്തരം നടപടി സ്വീകരിച്ചതെന്നും ആരോപണമുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടക്കുന്നത്. സ്കൂളിലെ ഓണാഘോഷ പരിപാടികൾക്കിടെയാണ് മുതിർന്ന വിദ്യാർത്ഥിനികൾ ശുചി മുറിയിലെത്തി പുകയില ഉത്പന്നമായ സിഗററ്റ് ഉപയോഗിച്ചത്. ഉത്തരവാദിത്വപ്പെട്ട ഒരു വിദ്യാലയത്തിൽ ഇത്തരത്തിലൊരു സംഭവം നടന്നതിൻ്റെ ഞെട്ടലിലാണ് കൊല്ലം നഗരം. സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Post a Comment

0 Comments