banner

കൊല്ലത്ത് 76 വയസ്സുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം : കൊല്ലത്ത് 76 വയസ്സുകാരനായ വൃദ്ധനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. പരവൂർ പൂതകുളം ഇടയാടി സ്വദേശി ഗോപാലനാണ് അയൽവാസിയും ബന്ധുവുമായ യുവാവിൻ്റെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. 

സംഭവത്തിൽ വൃദ്ധനെ ആക്രമിച്ച ബന്ധുവുവായ അനിൽകുമാർ എന്നയാളെ പരവൂർ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ഗോപാലൻ്റെ അയൽവാസികൂടിയാണ് അനിൽകുമാർ 

കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

Post a Comment

0 Comments