ഉത്തര്‍പ്രദേശിലെ മെയിന്‍ ജില്ലയില്‍ 12 വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമം. സംഭവത്തില്‍, നാട്ടുകാരനായ ബ്രഹ്മാനന്ദന്‍ എന്ന 50 വയസ്സുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ മെയിന്‍പുരി ജില്ലയിലെ ബെവാര്‍ പോലീസ് സ്റ്റേഷനു കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം.
വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇയാള്‍ കുട്ടിയെ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പീഡനത്തിനു ശേഷം കുട്ടിയുടെ കഴുത്തു ഞെരിച്ചു കൊല്ലാനായിരുന്നു ശ്രമം. ഇതിനിടെ എങ്ങനെയോ രക്ഷപ്പെട്ട കുട്ടി വീട്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്ന്, വീട്ടുകാര്‍ ബീവാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും (ഐപിസി) പോക്സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.
0 Comments