banner

കൊല്ലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

കൊല്ലം : ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പൾ സിനി (48) യും ഭർത്താവ് ലാലു (56) വുമാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് ലോറിക്കടിയിൽപ്പെടുകയായിരുന്നു.

രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. സിനിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ ലാലു ഓടിച്ച ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. സിനി പുനലൂര്‍ മുന്‍ നഗരസഭാ കൗണ്‍സിലറാണ്.

Post a Comment

0 Comments