banner

ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി

ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ശേഷം തീകൊളുത്തിക്കൊന്നു. യുപിയിലെ പിലിഭിത്തില്‍ ആണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ഡീസല്‍ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കുട്ടി 12 ദിവസത്തിനു ശേഷമാണ് മരണപ്പെട്ടത്. കേസിൽ രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പൊള്ളലേറ്റ കുട്ടി ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യനില വഷളായി. ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം ലഖ്നൗവില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

إرسال تعليق

0 تعليقات