banner

ഒന്നരമാസം മുമ്പ് നായയുടെ കടിയേറ്റു, യുവതി കുഴഞ്ഞുവീണ് മരിച്ചു, വാക്‌സിന്‍ എടുത്തിരുന്നതായി ബന്ധുക്കള്‍

നെടുമങ്ങാട് : നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു. 

ksfe prakkulam

ആനാട് മൂഴി പെരുംകൈത്തോട് വീട്ടില്‍ സത്യശീലന്റെയും സതീഭായി അമ്മയുടെയും മകള്‍ അഭിജ ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.

നായയുടെ കടിയേറ്റതിന് പിന്നാലെ പേവിഷബാധയ്‌ക്കെതിരേ വാക്‌സിനെടുത്ത് ചികിത്സയിലായിരുന്ന യുവതി. അഭിജയെ ഒന്നര മാസം മുന്‍പാണ് പട്ടി കടിച്ചത്. മൂന്ന് വാക്‌സിനും എടുത്തിരുന്നു. ഏറ്റവും അവസാനം ചിങ്ങം ഒന്നിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നാണ് വാക്‌സിന്‍ യുവതി സ്വീകരിച്ചത്.

ചൊവ്വാഴ്ച രാവിലെയോടെയാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തല പെരുക്കുന്നുവെന്ന് യുവതി അമ്മയെ അറിയിച്ചിരുന്നു. എന്നാല്‍ ഗുരുതരമല്ലാത്തതിനാല്‍ ഇക്കാര്യം ആരും ഗൗരവമായി എടുത്തില്ല. പുറത്തുപോയ അമ്മ തിരികെവന്നപ്പോള്‍ അഭിജ ബോധംകെട്ട സ്ഥിതിയിലായിരുന്നു.

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതയാണ്. അനൂജ സഹോദരിയാണ്.

Post a Comment

0 Comments