banner

കൊല്ലത്ത് പന്ത്രണ്ടുകാരി ലൈംഗികാതിക്രമത്തിനിരയായി; 48കാരൻ അറസ്റ്റിൽ

കൊല്ലം : പന്ത്രണ്ടുകാരിയോട്‌ ലൈംഗീകാതിക്രമം നടത്തിയ മധ്യവയസ്കനെ പോക്സോ പ്രകാരം ചവറ പോലീസ്‌ പിടികൂടി. പന്മന വടക്കുംതല പനയ്ക്കല്‍
തെക്കതില്‍ സുനീര്‍ (48) ആണ്‌ പോലീസ്‌ പിടിയിലായത്‌.

മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം നോക്കി ഇയാള്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറുകയും സ്നേഹം നടിച്ച്‌ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമം  നടത്തുകയുമായിരുന്നു. പെണ്‍കുട്ടി നിലവിളിയെ തുടര്‍ന്ന്‌ ഇയാള്‍ അവിടെ നിന്ന്‌ മുങ്ങുകയായിരുന്നു. 

ചവറപോലീസ്‌ സ്റ്റേഷനില്‍ നല്‍കിയ
പരാതിയില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ പ്രതിയെ ഉടനടി കണ്ടെത്തി
പിടികൂടുകയായിരുന്നു.

ചവറ പോലീസ്‌ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍ കുമാറിന്റെ നേതൃത്വത്തില്‍
സബ്ബ്‌ ഇന്‍സ്പെക്ടര്‍ നൗഫല്‍, നൗഷാദ്‌, സിപിഒ അനില്‍ എന്നിവരടങ്ങിയ സംഘമാണ്‌ ഇയാളെ പിടികൂടിയത്‌.

Post a Comment

0 Comments