banner

കൊല്ലത്ത് യുവാവ് ഷോക്കടിച്ച് മരിച്ചു

കൊല്ലം കടയ്ക്കലിൽ ഷോക്കടിച്ച് യുവാവ് മരിച്ചു. 

ksfe prakkulam

നാവായിക്കുളം കെട്ടിടം ജംഗ്ഷനിൽ ആദിൽ മനസില്‍ ഇരുപത് വയസ്സുളള ആദിൽ മുഹമ്മദാണ് മരിച്ചത്. രാത്രി ഏഴരമണിയോടെ ഗോവിന്ദമംഗലത്താണ് അപകടം നടന്നത്. ശ്രേയസ്സിൽ ശ്രീകുമാറിന്റെ വീട്ടിൽ സോളാർ പാനൽ സ്ഥാപിച്ചതിനുശേഷം എർത്തിങ്ങ് നടത്തുന്നതിനിടെയാണ് ഷോക്ക് ഏൽകുന്നത്. 

ഉടൻ കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചെക്കിലും മരണം സംഭവിച്ചു. ടാറ്റ സോളാർ കമ്പനിയിലെ ജീവനക്കാരനാണ് മരണപ്പെട്ട ആദിൽ മുഹമ്മദ്. മൃതശരീരം കടയ്ക്കൽ താലുകാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

0 Comments