banner

അഞ്ചാലുംമൂട്ടിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

അഞ്ചാലുംമൂട് : നീരാവിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

.ksfe prakkulam
 
ഞാറയ്ക്കൽ ഷിബിന മൻസിലിൽ ഷഹാറുകുട്ടിയുടെ മകൻ ഷിബിൻഷാ (24) ആണ് അപകടത്തിൽ മരണപ്പെട്ടത്. കുരീപ്പുഴ റൂട്ടിലോടുന്ന സ്വകാര്യ ബസിലേക്ക് യുവാവ് സഞ്ചാരിച്ചിരുന്ന ഇരുചക്ര വാഹനം ഇടിച്ചു കയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷിബിനെ മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് ഉച്ചതിരിഞ്ഞാണ് അപകടം നടന്നത്. കുരീപ്പുഴ റൂട്ടിലോടുന്ന മണിക്കുട്ടി ബസ് നീരാവിൽ നവോദയം ജംങ്ഷനിൽ കടക്കവേ എതിർദിശയിൽ യുവാവ് സുഹൃത്തിനൊപ്പം സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കുകളോടെ ഷിബിനെയും സുഹൃത്തിനേയും മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഷിബിൻ്റെ ജീവൻ രക്ഷിക്കാനായില്ല. 

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മതിലിലെ ആശുപത്രിയിൽ തുടരുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ഉടൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

إرسال تعليق

0 تعليقات