കൊടുവള്ളി : വാഹനപരിശോധനയ്ക്കിടെ സ്‌കൂട്ടര്‍ മറിഞ്ഞ് എസ്‌ഐക്കും യാത്രക്കാരനായ വിദ്യാര്‍ഥിക്കും പരിക്കേറ്റു.
ഇന്നലെ വൈകിട്ട് കൊടുവള്ളി മുസ്ലിം യത്തീംഖാനയ്ക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. വാഹനപരിശോധനയ്ക്കിടെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പോലീസ് കൈ കാണിച്ചപ്പോള്‍ പിന്നിലിരുന്ന രണ്ടുപേര്‍ ഇറങ്ങിയോടി.
ഇതിനിടെ പരിഭ്രമിച്ച ബൈക്ക് ഓടിച്ചിരുന്ന വിദ്യാര്‍ഥിയുടെ നിയന്ത്രണം വിട്ട് എസ്‌ഐ എ.പി. അനൂപിനെ ഇടിച്ചിടുകയും സ്‌കൂട്ടര്‍ മറിയുകയുമായിരുന്നു.
0 Comments