banner

വാളൻ പുളി നിസ്സാരനല്ല; ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്, വിശദമായി അറിയാം



ധാരാളം കാൽസ്യവും ജീവകങ്ങളായ ഇ, സി, ബി എന്നിവയും നിരവധി ധാതുക്കളും കൊണ്ട് സമ്പന്നമായ ഫലമാണ് വാളൻ പുളി. 

ksfe prakkulam

ഇനി വാളൻ പുളിയുടെ കുരുവിലാകട്ടെ തലച്ചോറിലെയും സുഷുമ്‌നാ നാഡിയിലേയും നശിച്ച കോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കഴിവുള്ളൊരു സംയുക്തം ഉണ്ടത്രേ.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ വാളൻ പുളി സഹായിക്കും.

ഇതിലെ പൊട്ടാസ്യം, ധമനികളിലെയും മറ്റു രക്തക്കുഴലുകളിലെയും സ്ട്രെസ് കുറച്ച് രക്തസമ്മർദം നിയന്ത്രിക്കുന്നു.

പുളിയിലടങ്ങിയ ആൽഫാ അമിലേസ്, ഷുഗർ ആയി മാറുന്ന കാർബോഹൈഡ്രേറ്റിന്റെ ആഗിരണം തടഞ്ഞ് പ്രമേഹം നിയന്ത്രിക്കും.

പുളിയിലടങ്ങിയ ഹൈഡ്രോക്സിട്രിക് ആസിഡ് അഥവാ HCA ശരീരത്തിൽ ഫാറ്റിനെ ശേഖരിക്കുന്ന എൻസൈം ഉത്പാദനത്തെ തടയുന്നു. അങ്ങനെ അമിതഭാരം കുറയ്ക്കുന്നു.

വാളൻ പുളിയിൽ തയാമിന്റെ രൂപത്തിൽ അടങ്ങിത്തിരിക്കുന്ന ജീവകം ബി കോംപ്ലക്സ് നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും പേശികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

വാളൻപുളിയിൽ ടാർടാറിക് ആസിഡ്, മാലിക് ആസിഡ്, പൊട്ടാസ്യം എന്നിവ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. ഡയേറിയ, മലബന്ധം എന്നിവയകറ്റുന്നു.

വാളൻപുളിയുടെ പതിവായ ഉപയോഗം കുടൽവ്രണം അഥവാ അൾസർ തടയുന്നു. പുളിങ്കുരുവിന്റെ സത്തിൽ അടങ്ങിയ സംയുക്തങ്ങളും അൾസർ വരാതെ തടയുന്നു.

Post a Comment

0 Comments