banner

ഔദ്യോഗിക തിരക്കുകൾ; നെഹ്റു ട്രോഫിയിൽ കേന്ദ്ര മന്ത്രി അമിത് ഷാ പങ്കെടുക്കില്ല

നെഹ്റു ട്രോഫിയിൽ പങ്കെടുക്കാനുള്ള കേരളാ സർക്കാരിൻ്റെ ക്ഷണം നിരസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്റു ട്രോഫിയിൽ പങ്കെടുക്കില്ല. ഈ മാസം 2 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ 3 ന് തിരികെ ഡൽഹിയിലേക്ക് മടങ്ങും. ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.

നാലാം തിയതി പുന്നമടക്കായലിൽ നടക്കുന്ന പരിപാടിയിലേക്ക് സംസ്ഥാന സർക്കാർ ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രോ​ഗ്രാം ചാർട്ട് പുറത്തിറങ്ങി.ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ മൂന്നു വരെ തിരുവനന്തപുരത്തെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അമിത് ഷാ കേരളത്തിൽ എത്തുന്നുണ്ട്.

Post a Comment

0 Comments