banner

കൊല്ലത്ത് വിവാഹത്തലേന്ന് വരനും വധുവും തമ്മിലുള്ള വാക്കേറ്റം സംഘട്ടനമായി; വരന്റെ പിതാവിന് പരിക്കേറ്റു

കൊല്ലം : വര്‍ഷങ്ങൾ നീണ്ട് നിന്ന പ്രണയത്തിനൊടുവിൽ വിവാഹമുറപ്പിച്ച യുവതിയും യുവാവും വിവാഹത്തലേന്ന് വഴക്കിട്ടു പിരിഞ്ഞു. 

ksfe prakkulam

പിരിഞ്ഞ വിവരമറിഞ്ഞ ഇരുപക്ഷത്തേയും ബന്ധുക്കൾ സമാധാന ചർച്ചയ്ക്കിടെ പരസ്പരം ഏറ്റുമുട്ടി. ഇരു വീട്ടുകാരുടെയും പരാതിയിൽ പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മില്‍ നിശ്ചയിച്ച വിവാഹമാണ് കല്യാണത്തലേന്ന് തെറ്റിപ്പിരിഞ്ഞത്. ഞായറാഴ്ച പാരിപ്പള്ളിയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹമാണ് നടത്താനിരുന്നത്. ഈ വിവാഹമാണ് വെള്ളിയാഴ്ചയുണ്ടായ തര്‍ക്കംമൂലം മുടങ്ങിയത്.

വെള്ളിയാഴ്ച മൈലാഞ്ചിയിടൽ ചടങ്ങിനായി യുവതിയുടെ വീട്ടിലെത്തിയ യുവാവും യുവതിയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. പിന്നാലെ വഴക്ക് സംഘർഷത്തിലേക്കും വിവാഹം മുടങ്ങുന്ന അവസ്ഥയിലേക്കും എത്തിച്ചേർന്നു. ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ വീട്ടുകാർ ബന്ധുവീട്ടിൽ ഒത്തുകൂടി സംസാരിച്ചു. ഇതിനിടെ തർക്കമുണ്ടാകുകയും സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തുകയുമായിരുന്നു. യുവാവിൻ്റെ പിതാവിനെ പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയും യുവാവും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. യുവതിയുടെ വീട്ടുകാർ ബന്ധത്തിന് സമ്മതിച്ചിരുന്നില്ല. ഒടുവിൽ നിർബന്ധത്തിന് വഴങ്ങി ഒൻപത് മാസം മുൻപ് ഇവരുടെ വിവാഹം നിശ്ചയിച്ചു. ഇതിന് ശേഷം വിദേശത്തേക്ക് പോയ യുവാവ് വിവാഹത്തിനായിട്ടാണ് നാട്ടിലെത്തിയത്.

Post a Comment

0 Comments