banner

അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ എസ്ഐ രാജേന്ദ്രൻ പിള്ള അന്തരിച്ചു

കൊല്ലം : കൊല്ലം സിറ്റി പരിധിയിലെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ എസ്.ഐ രാജേന്ദ്രന്‍ പിള്ള അന്തരിച്ചു. 52 - വയസ്സായിരുന്നു. കേരള പോലീസ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡൻ്റും കൊല്ലം ജില്ലാ പോലീസ് സൊസൈറ്റിയുടെ മുൻ വൈസ് പ്രസിഡൻ്റുമായിരുന്നു.

നാളെ രാവിലെ ഒൻപത് മണിക്ക് കൊല്ലം എആർ ക്യാമ്പിലും തുടർന്ന്  അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലും പൊതുദർശനത്തിന് വെച്ച് ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി സ്വവസതിയിൽ സംസ്കാരം നടക്കും. ജീനയാണ് സഹധർമ്മിണി. വിദ്യാർത്ഥികളായ അഭിരാജ്, അഭിരാമി എന്നിവർ മക്കളാണ്.

إرسال تعليق

0 تعليقات