തിരുവനന്തപുരം : വഖഫ് നിയമഭേദഗതി ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു.

വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിട്ടുള്ള തീരുമാനം റദ്ദാക്കിയുള്ള ബില്ലിനാണ് അംഗീകാരം. ലീഗ്, സമസ്ത അടക്കമുള്ള സംഘടനകളുടെ എതിർപ്പിനെ തുടർന്നായിരുന്നു സർക്കാരിന്‍റെ പിന്മാറ്റം. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ ബില്ലിലാണ് ഗവർണ്ണർ ഒപ്പിട്ടത്. സർവ്വകലാശാല - ലോകായുക്ത ബില്ലുകളിൽ ഒപ്പിടില്ലെന്ന സൂചന ഗവർണ്ണർ നൽകുമ്പോഴാണ് വഖഫിലെ അനുമതി.
വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടു കൊണ്ടുള്ള തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയിരുന്നത്. ബില്ലിനെതിരെ മുസ്ലിം മത - സമുദായ സംഘടനകളും പ്രതിപക്ഷവും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനങ്ങൾ പി എസ് സിക്ക് വിട്ടാൽ വഖഫ് ബോർഡിന്‍റെ ഉദ്ദേശലക്ഷ്യങ്ങൾ നഷ്ടപ്പെടുമെന്നായിരുന്നു വാദം. ദേവസ്വം ബോർഡിന് സമാനമായ നിയമന രീതി വേണമെന്ന അഭിപ്രായവും ഉയർന്നിരുന്നു.
0 Comments