banner

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കൊല്ലത്ത് പ്രവർത്തകരും പോലീസും തമ്മിൽ വാക്കുതർക്കം

കൊല്ലം : കൊല്ലത്ത് പള്ളിമുക്കിൽ പോപ്പുലർ ഫ്രണ്ട് പ്രകടനത്തിനിടെ പോലീസ് വാഹനം കടത്തിവിടാൻ ശ്രമിച്ചതായി ആരോപിച്ച് പ്രവർത്തകരും പോലീസും തമ്മിൽ വാക്കുതർക്കം. 

ksfe prakkulam

പ്രകടനത്തിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടഞ്ഞ വണ്ടി പോലീസ് കടത്തിവിട്ടതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.

തട്ടാമലയിൽ നിന്നും ഹർത്താലനുകൂല മുദ്രാവാക്യം മുഴക്കി വന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പള്ളിമുക്കിൽ സംഘടിച്ചപ്പോഴാണ് ഗതാഗത പ്രശ്നം ഉടലെടുത്തത് ഇതോടെ പോലീസ് രംഗത്തിറങ്ങി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഇതിനിടെ ചില പ്രവർത്തകർ സ്വകാര്യ വാഹനങ്ങൾ പ്രവർത്തകർ തടയാൻ ശ്രമിച്ചതോടെ പോലീസ് ഇടപെട്ടു. പിന്നാലെ പ്രവർത്തകർ സംഘടിച്ച് പോലീസിനെതിരെ തിരിയുകയായിരുന്നു.

വാക്കുതർക്കം സംഘർഷത്തിലേക്ക് പോകുമെന്ന ഘട്ടത്തിൽ പോലീസ് സ്വയം സമീപനം പാലിക്കുകയാരുന്നു. പ്രവർത്തകരെ പ്രാദേശിക നേതാക്കൾ എത്തി പിന്തിരിപ്പിച്ചു. 

അതേ സമയം കൊല്ലം ജില്ലയിൽ ഹർത്താൽ ഭാഗികമായി തുടരുന്നു. തട്ടാമലയിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറിഞ്ഞു. ചില്ല് തകർന്നു. കൊല്ലത്ത് അയത്തിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് ഉണ്ടായി. പൊലീസ് സംരക്ഷണത്തിൽ ബസ് പ്രദേശത്ത് നിന്നും മാറ്റി. 

Post a Comment

0 Comments