banner

വിശ്വാസ വോട്ടെടുപ്പിൽ വിജയം നേടി അരവിന്ദ് കെജ്രിവാൾ സർക്കാർ

ഡല്‍ഹി : വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയില്‍ നിന്ന് എംഎല്‍എമാരെ ബിജെപി അവരുടെ പക്ഷത്തേക്ക് മാറ്റുന്നു എന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് വിശ്വാസവോട്ടെടുപ്പ് നടത്തിയത്. 

വോട്ടെടുപ്പില്‍ 58 എംഎല്‍എമാര്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തു. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എഎപിക്ക് 62 എംഎല്‍എമാരാണുള്ളത്. ഇതില്‍ രണ്ട് പേര്‍ രാജ്യത്തിന് പുറത്തും ഒരാള്‍ ജയിലിലും മറ്റൊരാള്‍ സ്പീക്കറുമാണ്.

ആം ആദ്മി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തില്‍ ബിജെപിയുടെ ഓപ്പറേഷന്‍ താമര പരാജയപ്പെട്ടുവെന്ന് വിശ്വാസപ്രമേയം പാസായതിന് ശേഷം കേജ്‌രിവാള്‍ പറഞ്ഞു. 40 എഎപി എംഎല്‍എമാരെ ബിജെപി ലക്ഷ്യമിട്ടെന്നും അവര്‍ക്കെല്ലാം 20 കോടി രൂപ വീതം വാഗ്ദ്ധാനം ചെയ്തെന്നും കേജ്‌രിവാള്‍ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. 

എന്നാല്‍ മദ്യകുംഭകോണത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് കേജ്‌രിവാള്‍ രാഷ്ട്രീയ നാടകം കളിക്കുന്നതെന്നാണ് ബിജെപിയുടെ പ്രതികരണം.

Post a Comment

0 Comments