banner

മേടം മുതല്‍ മീനം വരെ ഇന്ന് എങ്ങനെയെന്ന് നോക്കാം



മുപ്പതുകളിലും നാൽപ്പതുകളിലും പ്രശസ്തനായ ഇംഗ്ലീഷ് കവിയായിരുന്ന ലൂയിസ് മക്നീസ് ജ്യോതിഷത്തെക്കുറിച്ച് ഒരു പുസ്തകം എഴുതി. 

ksfe prakkulam

ജ്യോതിഷത്തെ എങ്ങനെ വ്യാഖ്യാനിക്കാം, നടപ്പിലാക്കാം എന്നതായിരുന്നു അത്. 1950-ലെ മഹത്തായ ചിത്രമായ സൺസെറ്റ് ബൊളിവാർഡിൽ ജ്യോതിഷം ഒരു ജനപ്രിയ വിനോദമായി മാറി.

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?

വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.

മേടം

അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, പ്രവർത്തനവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. ആരോഗ്യം മെച്ചപ്പെടാം. തടസ്സങ്ങൾ മാറിക്കിട്ടാം. പകൽ 3 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഉദരവൈഷമ്യം, ധനതടസ്സം ഇവ കാണുന്നു.

ഇടവം

കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, അഭിമാനക്ഷതം, കലഹസാധ്യത, വാഗ്വാദം, വഴക്ക്, മനഃപ്രയാസം, തർക്കങ്ങൾ, ശത്രുശല്യം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, പ്രവർത്തനവിജയം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. ആരോഗ്യം മെച്ചപ്പെടാം.

മിഥുനം

മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇന്റർവ്യൂവിൽ വിജയിക്കാം. മത്സരപരീക്ഷകളിൽ വിജയിക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആരോഗ്യം മെച്ചപ്പെടാം. പുതിയ സാധ്യതകൾ തുറന്ന് കിട്ടാം. പുതിയ വരുമാനസ്രോതസുകൾ തുറന്നു കിട്ടാം. പകല്‍ 3 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹസാധ്യത, ശത്രുശല്യം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു.

കർക്കടകം

പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം  കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, ശരീരക്ഷീണം, മനഃപ്രയാസം, പണമിടപാടുകളിൽ തടസ്സം, യാത്രാതടസ്സം ഇവ കാണുന്നു. അനാവശ്യ ചെലവുകള്‍ വർധിക്കാം. പകൽ 3 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ആരോഗ്യം മെച്ചപ്പെടാം. സൽക്കാരാദി ചടങ്ങുകളിൽ പങ്കെടുക്കാം. പുതിയ സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാം.

ചിങ്ങം

മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്  കാര്യവിജയം, അംഗീകാരം, സന്തോഷം, ബന്ധുസമാഗമം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. പുതിയ സാധ്യതകൾ തുറന്ന് കിട്ടാം. പകൽ 3 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, ശരീരക്ഷതം, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു.

കന്നി

ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ബന്ധുസമാഗമം, സുഹൃദ്സമാഗമം, സന്തോഷം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. ഉല്ലാസയാത്രകൾക്ക് സാധ്യത. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. ആരോഗ്യം മെച്ചപ്പെടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പുതിയ സാധ്യതകൾ തുറന്ന് കിട്ടാം.

തുലാം

ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. പകൽ 3 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പുതിയ സാധ്യതകൾ തുറന്ന് കിട്ടാം. യാത്രകള്‍ ഫലവത്താവാം. തടസ്സങ്ങൾ മാറിക്കിട്ടാം. അപ്രതീക്ഷിതമായ സന്തോഷം കൈവരിക്കാം. സന്തോഷകരമായ സന്ദേശങ്ങൾ ലഭിക്കാം. ധനതടസ്സം മാറിക്കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം.

വൃശ്ചികം

വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക് കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, ശരീരക്ഷതം, ധനതടസ്സം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകള്‍ സൂക്ഷിക്കുക. ശത്രുക്കളുടെ ആക്രമണത്തിന് വിധേയമാകാൻ സാധ്യതയുണ്ട്. അസ്ഥിസംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. പണമിടപാടുകളിൽ സൂക്ഷിക്കുക. പകൽ 3 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങള്‍ ഭാഗികമായി നടക്കാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു.

ധനു

മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്  കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. ആരോഗ്യം മെച്ചപ്പെടാം. തടസ്സങ്ങൾ മാറിക്കിട്ടാം. പകൽ 3 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, ശരീരക്ഷതം, അപകടഭീതി, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം ഇവ കാണുന്നു.

മകരം

ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സുഹൃദ്സമാഗമം, മത്സരപരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. പുതിയ സാധ്യതകൾ തുറന്ന് കിട്ടാം. ആരോഗ്യം മെച്ചപ്പെടാം. ശത്രുക്കൾ ഇല്ലാതെയാകാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. വായ്പാശ്രമങ്ങൾ വിജയിക്കാം.

കുംഭം

അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു. മേലധികാരിയുടെ ശകാരം കേൾക്കേണ്ടി വന്നേക്കാം. സഹപ്രവർത്തകർ ദ്വേഷിക്കാം. പകൽ 3 മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. പുതിയ സാധ്യതകൾ തുറന്ന് കിട്ടാം. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാം. ആരോഗ്യം മെച്ചപ്പെടാം. ചികിത്സകൾ ഫലവത്താവാം. സഹപ്രവർത്തകരുമായി സന്തോഷം പങ്കിടാം.

മീനം

പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി  കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു. ആരോഗ്യം സൂക്ഷിക്കുക. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക. പണമിടപാടുകൾ ഒഴിവാക്കുവാൻ ശ്രമിക്കുക.

Post a Comment

0 Comments